കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്‌ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 8086724014, 9400722150, 9446521850, 9446429642.
