വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക് പോയതിനിടയിലാണ് ഇയാൾ കടുവയുടെ പിടിയിൽ അകപ്പെട്ടത്.
വണ്ടിക്കടവ് ചെട്ടിമറ്റം ഭാഗത്ത് നിന്നാണ് കടുവ പിടിച്ചത്. പിന്നീട് പാറ ഇടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വയനാട് ഉള്‍വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.







