വയനാട്ടിലെ വികസന പദ്ധതികളും താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു

കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു. വയനാട്ടിലെ വികസന പദ്ധതികളും താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനാണ് പാർലമെൻ്റ് വളപ്പിലെ ഗഡ്കരിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയത്. മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണി പരിഹരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഗഡ്കരിയുമായുള്ള യോഗത്തിൻ്റെ ചിത്രങ്ങൾ പ്രിയങ്ക തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു. തൻ്റെ ആവശ്യങ്ങൾ മന്ത്രി ശ്രദ്ധയോടെ കേട്ടുവെന്നും വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടിയെന്നും അവർ കുറിച്ചു. പൊതുസുരക്ഷയെയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന ജനങ്ങളുടെ ഗുരുതരമായ പ്രശ്നങ്ങൾക്ക് അർഹമായ ശ്രദ്ധയും അടിയന്തരമായ പരിഹാരവും ഉണ്ടാകുമെന്നും പ്രിയങ്ക അറിയിച്ചു.

എൻ്റെ മണ്ഡലമായ വയനാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാൻ ബഹുമാനപ്പെട്ട നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇനിയും കാലതാമസമില്ലാതെ തീർപ്പാക്കാത്ത ജോലികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടെന്നും പ്രിയങ്കഗാന്ധി എക്സിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയെയും ജീവിതത്തെയും ബാധിക്കുന്ന അടിയന്തര വിഷയങ്ങൾക്ക് അർഹമായ ശ്രദ്ധയും നടപടികളും എത്രയും വേഗം ഉണ്ടാകുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു; ‘ബിഫോർ ദ ബോഡി’ക്ക് സുവർണ്ണചകോരം

Next Story

മലയാള ചലച്ചിത്രത്തിൻ്റെ വ്യാകരണം മാറ്റിക്കുറിച്ച ശ്രീനിവാസൻ – മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Main News

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകണമെന്ന്

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക്

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും; സർക്കാർ ഉത്തരവിറക്കി

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ

ശബരിമല സന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്

ശബരിമല സന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക്

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ ഗവർണർ പൊന്നാടയണിയിച്ച് ആദരിച്ചു

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൊന്നാടയണിയിച്ച് ആദരിച്ചു.