തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐഎം നേതൃത്വത്തിൽ മേപ്പയ്യൂരിൽ ബഹുജന പ്രതിഷേധവും പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിന്റെ പകർപ്പ് കത്തിക്കലും നടത്തി. സിപിഐഎം ഓഫീസ് പരിസരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു.
പ്രകടനത്തിന് കെ ടി രാജൻ, മുൻ എംഎൽഎ എൻ കെ രാധ, കെ രാജീവൻ, പി പ്രസന്ന, വി മോഹനൻ, പി ടി ബാലൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ എൻ എം ദാമോദരൻ സംസാരിച്ചു.
, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച മേപ്പയ്യൂരിൽ കർഷകരുടെയും കർഷക തൊഴിലാളികളുടെയും പ്രതിഷേധവും ബിൽ പകർപ്പ് കത്തിക്കലും സംഘടിപ്പിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.







