64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക് സിബിഷൻ ഗ്രൗണ്ടിൽ നാളെ (20ന്) രാവിലെ 11മണിക്ക് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുക. റവന്യൂ മന്ത്രി കെ.രാജൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് തൃശൂർ ഗവ മോഡൽ ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാന കലോത്സവ ലോഗോ പ്രകാശനം, 63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം, റിവ്യൂ മീറ്റിംഗ് എന്നിവയും നടക്കും.
