നടിയെ ആക്രമിച്ച കേസിൽ വൈകാരിക കുറിപ്പുമായി അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വൈകാരിക കുറിപ്പുമായി അതിജീവിത. തനിക്കെതിരേ ഒരു അക്രമം നടന്നപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടതും നിയമനടപടി സ്വീകരിച്ചതുമാണ് താൻ ചെയ്ത തെറ്റെന്നും എല്ലാം മറച്ചുവച്ച് നാളെ പുറത്തുവരുമ്പോൾ ആത്മഹത്യ ചെയ്യണമായിരുന്നെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ…

ഞാൻ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടത്, നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!!

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണമെന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു. അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തതെന്ന് കൂടെ പറയാമായിരുന്നു.

ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും. നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!

not a victim, not a survivor,

just a simple human being!!

let me live

Leave a Reply

Your email address will not be published.