കെ.എം ബാലകൃഷ്ണൻ നായർ അനുസ്മരണവും, കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികളിൽ നിന്നും ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തവർക്കുള്ള അനുമോദനവും നടത്തി

കെ.എം ബാലകൃഷ്ണൻ നായർ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികളിൽ നിന്നും ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത റേഷൻ വ്യാപാരികളെ അനുമോദിക്കുകയും ചെയ്തു. ദീർഘകാലം റേഷൻ വ്യാപാരി സംഘടനയുടെ നേതാവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് കെ.എം ബാലകൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛദനവു അനുസ്മരണവും നടത്തി.

കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികളായി ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത ചങ്ങരോത്ത് പഞ്ചായത്തിലെ മണ്ടയുള്ളതിൽ ബാലൻ ചേമഞ്ചേരി പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്ത കെ കെ സരീഷ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത രഞ്ജിനി എന്നിവർക്ക് സ്വീകരണം നൽകി. പരിപാടി റേഷൻ ഡീലേഴ്സ്‌ സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പുതുക്കോട് അധ്യക്ഷത വഹിച്ചു. കെ.കെപരീത്, ശശിധരൻ മങ്കര, ശിവശങ്കരൻ, പി വേണുഗോപാൽ, പ്രീത ഗിരീഷ് എന്നിവർ സംസാരിച്ചു. മണ്ടയുള്ളതിൽ ബാലൻ, കെ കെ സരീഷ് എന്നിവർ മറുവാക്ക് നൽകി.

Leave a Reply

Your email address will not be published.

Previous Story

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

Next Story

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ നിയമനം

Latest from Local News

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനത്തില്‍ ആറ് മാസത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ

കൊയിലാണ്ടിയിൽ അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കൊയിലാണ്ടിയിൽ അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബിജെപി ജില്ലാ ജന.സെക്രട്ടറി ജയ്കിഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒബിസി

വരൂ… കൊയിലാണ്ടിയിലെ റെയില്‍വേ മ്യൂസിയം കാണാം

കൽക്കരി വണ്ടികള്‍ കൂകിപ്പാഞ്ഞുപോയ കാലത്ത് പാളങ്ങള്‍ ഉറപ്പിച്ച നിര്‍ത്തിയ കാസ്റ്റ് അയേണ്‍ സ്ലീപ്പര്‍ (സിഐ പോട്ട് സ്ലീപ്പര്‍) മുതല്‍ ഇപ്പോള്‍ വന്ദേഭാരത്