കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും. കാർമേഘങ്ങൾ ആകാശത്ത് നിന്നും മാറിയതോടെ പകൽ സമയങ്ങളിൽ ചൂടും കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിൽ ആണ് വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഇരു ജില്ലകളിലും 36.6 ഡിഗ്രി താപ നിലയാണ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പുലർച്ചെയുമായി വടക്കൻ കേരളത്തിലും ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തണുപ്പ് കൂടി. വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ക്രിസ്‌മസ് രാത്രിയും കേരളം തണുത്ത് വിറക്കും. നിലവിൽ വടക്കൻ ജില്ലകളിൽ 20 ഡിഗ്രി താപനില കുറഞ്ഞു. മൂന്നാറിലും പത്തനംതിട്ടയിലും വയനാട്ടിലും 15 ഡിഗ്രിക്ക് താഴെയാണ് താപനില.
ഹൈറേഞ്ച് മേഖലയിലും തണുപ്പ് റെക്കോഡ് നിലയിലെത്തി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും തെലങ്കാനയിലും കേരളത്തേക്കാള്‍ തണുപ്പുണ്ട്. ഡിസംബര്‍ രണ്ടാം വാരത്തിലെത്തിയപ്പോഴേക്കും തെലങ്കാനയില്‍ ശൈത്യ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.







