‘കുടുംബം – സമൂഹം ധാർമ്മികത’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം 21 ന് ഞായറാഴ്ച പൂനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8 മണിക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി. എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി അധ്യക്ഷത വഹിക്കും. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന സെക്രട്ടറി മുഹമദ് സഫ്‌വാൻ അൽ ഹികമി, റഷീദ് കൊടക്കാട്ട്, അബ്ദുറഹ്മാൻ ചുങ്കത്തറ, സി.പി ഷഹീർ, ഫസീഹ് പി.ഒ, ഡോ. അബ്ദുൽ മാലിക്ക്, നിയാസ് കക്കാട്, യൂനുസ് പട്ടാമ്പി വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
കൊയിലാണ്ടിയിൽ ചേർന്ന ജില്ലാ സെകട്ടറിയറ്റ് പരിപാടിക്ക് അന്തിമ രൂപം നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് കെ എ നാസർ മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ജമാൽ മദനി, സി.പി സാജിദ്, നൗഫൽ അഴിയൂർ, സാജിദ് ബിസ്മി, ഷമീർ മൂടാടി, മൂനിസ് അൻസാരി, ടി.എൻ ഷക്കീർ സലഫി, ആശിഖ് വടകര, കെ ആദിൽ അമീൻ സരീഹ് കൊയിലാണ്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.







