തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ ബൂത്ത് തിരിച്ചുള്ള പട്ടിക ലഭ്യമാണ്. വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും അവസരമുണ്ട്.
ഓരോ ബൂത്ത് തലത്തിലും മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയവരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സാധിക്കും. എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ നാളെ വരെ തുടരും. ഇതിനനുസരിച്ച് ലിസ്റ്റ് പരിഷ്കരിക്കുന്നതാണ്. തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷിച്ചാൽ വോട്ടർമാർക്ക് വീണ്ടും വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താം.
SIR 2025 ഓരോ മണ്ഡലത്തിലെയും ബൂത്തുകളിൽ നിന്നും ഒഴിവാക്കുന്നവരുടെ പട്ടിക
https://www.ceo.kerala.gov.in/asd-list







