കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്

കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെ 1.15ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഉണ്ടായത് ഗുരുതര സാങ്കേതിക പിഴവാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വിമാനം ജിദ്ദയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായി സംശയമുണ്ട്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദവും വിമാനത്തിനുള്ളിൽ വലിയ കുലുക്കവും അനുഭവപ്പെട്ടതായി യാത്രക്കാർ പറയുന്നു. സാങ്കേതിക തകരാർ ഉണ്ടായ കാര്യം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ മാത്രമാണ്.  കോഴിക്കോട്ടേക്ക് റോഡ് മാർഗം പോകണമെന്ന് യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ എയർ ഇന്ത്യ അധികൃതരുമായി വാക്കുതർക്കത്തിലാണ്.

കൊച്ചിയിൽ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടുകയായിരുന്നു. ലാൻഡിങ് ​ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാൻഡിങ് ​ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങൾ.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

Next Story

മണ്ഡലകാലം 32 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ഭക്തജനത്തിരക്കിലും വരുമാനത്തിലും വർധന

Latest from Main News

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ സമയപരിധി നീട്ടിയത് എല്ലാ വഖ്ഫ് സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണം – മന്ത്രി വി. അബ്ദുറഹിമാൻ

സംസ്ഥാനത്തെ വഖഫ് സ്വത്തുകള്‍, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച്

സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവല്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 11 വരെ വടകര ഇരിങ്ങല്‍ ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന പതിമൂന്നാമത് സര്‍ഗാലയ അന്താരാഷ്ട്ര ആര്‍ട്‌സ്

ദിലീപിന്റെ പാസ്‌പോർട്ട് തിരിച്ചു കൊടുക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പശ്ചാത്തലത്തിൽ ദിലീപിന്റെ പാസ്‌പോർട്ട് തിരിച്ചു കൊടുക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന

മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ

മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ

ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് ജനുവരി ഏഴ് വരെ നീട്ടി. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്.