ഭിന്നശേഷി സമൂഹത്തിനായുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി സർഗ്ഗോത്സവം സംഘടിപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ്. ഭിന്നശേഷി സമൂഹത്തിൻ്റെ ശാക്തീകരണം ലക്ഷ്യമിട്ട്, ‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറന്റ്’ എന്ന പേരിലാണ് സർഗ്ഗോത്സവത്തിന് തിരുവനന്തപുരത്ത് വേദിയൊരുക്കുക. 2026 ജനുവരി 19 മുതൽ 21 വരെ കലാ – കായിക പരിപാടികൾ അരങ്ങേറും.
കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, തൊഴിൽമേള, നൈപുണ്യ വികസനശില്‌പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവയും സർഗ്ഗോത്സവത്തിന്റെ ഭാഗമായി നടക്കും. കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ‘സവിശേഷ’ വഴി തെളിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.







