ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ജൂണ്‍ നാലിന്; ആകാംക്ഷയില്‍ കേരളം, പതിനൊന്ന് മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷയര്‍പ്പിച്ച് എല്‍.ഡി.എഫ്, മുഴുവന്‍ സീറ്റും തൂത്തുവാരുമെന്ന് യൂ.ഡി.എഫ്

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വിധിയെഴുതിക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഏപ്രിൽ 26 ന് പൂര്‍ത്തിയായി.


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍, സംസ്ഥാന മന്ത്രി കെ.രാധാകൃഷ്ണന്‍, ശശി തരൂര്‍ എം.പി, സി.പി.എം പോളീറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍,ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സിനിമാ നടന്‍മാരായ സുരേഷ് ഗോപി, എം.മുകേഷ്, കൃഷ്ണ കുമാര്‍, ആര്‍.എസ്.പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍, എം.എല്‍.എ മാരായ കെ.കെ.ശൈലജ, ഷാഫി പറമ്പില്‍, വി.ജോയി തുടങ്ങിയവര്‍ ജനവിധി തേടിയിരുന്നു. പ്രമുഖ സി.പി.ഐ നേതാവ് ആനി രാജ വയനാട്ടിലാണ് മല്‍സരിച്ചത്. രാഹുല്‍ ഗാന്ധിയെയാണ് ഇവര്‍ നേരിട്ടത്.


കേരളത്തില്‍ കഴിഞ്ഞ തവണ 19 ലോക്‌സഭാമണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചിരുന്നത്. ഇത്തവണ പതിനൊന്ന് സീറ്റില്‍ എല്‍.ഡി.എഫ് വിജയപ്രതീക്ഷയിലാണ്. കാസര്‍കോട് എം.വി.ബാലകൃഷ്ണന്‍,കണ്ണൂര്‍-എം.വിജയരാജന്‍,വടകരയില്‍ കെ.കെ.ശൈലജ,പാലക്കാട് എ.വിജയരാഘവന്‍,തൃശൂരില്‍ വി.എസ്.സുനില്‍ കുമാര്‍,ആലത്തൂരില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍, ചാലക്കുടിയില്‍ പ്രൊഫ.സി.രവീന്ദ്രനാഥ്, മാവേലിക്കരയില്‍ സി.എ.അരുണ്‍ കുമാര്‍, പത്തനം തിട്ടയില്‍ ഡോ.ടി.എം.തോമസ് ഐസക്, ആറ്റിങ്ങല്‍ വി.ജോയ്, തിരുവന്തപുരം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് എല്‍.ഡി.എഫിന്റെ വിജയ പ്രതീക്ഷയുളള സ്ഥാനാര്‍ത്ഥികള്‍.


എന്നാല്‍ 20 മണ്ഡലത്തിലും വിജയം നേടുമെന്നാണ് യൂ.ഡി.എഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
തൃശൂര്‍ (സുരേഷ് ഗോപി), തിരുവനന്തപുരം (രാജീവ് ചന്ദ്രശേഖരന്‍), പത്തനം തിട്ട (അനില്‍ ആന്റണി), ആറ്റിങ്ങൽ (വി.മുരളീധരന്‍), കോഴിക്കോട് (എം.ടി.രമേശ്), ആലപ്പുഴ (ശോഭ സുരേന്ദ്രന്‍) മണ്ഡലങ്ങളില്‍ ബി.ജെ.പിയും വിജയ പ്രതീക്ഷയിലാണ്. ഇതില്‍ ഉറപ്പ് പറയുന്നത് തൃശൂരും തിരുവന്തപുരത്തുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ രണ്ടിടങ്ങളില്‍ ബി.ജെ.പി ജയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മണ്ഡലത്തിന്റെയും അന്തിമ റിപ്പോര്‍ട്ട് സി.പി.എം മേല്‍കമ്മിറ്റികള്‍ തയ്യാറാക്കിയിട്ടുണ്ട്. തീപാറിയ പോരാട്ടം നടന്ന വടകര ലോക്സഭാ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയ്ക്ക് തന്നെയാണ് നേരിയ മുന്‍ തൂക്കമെന്നാണ് സി.പി.എമ്മിന്റെ അന്തിമ വിശകലനത്തില്‍ കണ്ടെത്തിയത്. എല്ലാ കൂട്ടികിഴിക്കലും പരിശോധിച്ച ശേഷം ചെറിയ ഭൂരിപക്ഷത്തിനെങ്കിലും കെ.കെ.ശൈലജ വിജയിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.മുരളീധരന്‍ വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോടും ഒരു പക്ഷെ എളമരം കരിം എം.കെ.രാഘവനെ മലര്‍ത്തിയടിക്കുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.


കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിച്ച പ്രമുഖ സ്ഥാനാര്‍ത്ഥികള്‍
1-കാസര്‍കോട്-രാജ്മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍), എം.വി.ബാലകൃഷ്ണന്‍ (സി.പി.എം), എം.എല്‍.അശ്വിനി (ബി.ജെ.പി)
2-കണ്ണൂര്‍- എം.വി.ജയരാജന്‍ (സി.പി.എം), കെ.സുധാകരന്‍ (കോണ്‍), സി.രഘുനാഥ് (ബി.ജെ.പി)
3-വടകര-ഷാഫി പറമ്പില്‍ (കോണ്‍), കെ.കെ.ശൈലജ (സി.പി.എം), സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി)
4-കോഴിക്കോട് -എം.കെ.രാഘവന്‍ (കോണ്‍), എളമരം കരിം (സി.പി.എം),എം.ടി.രമേശ് (ബി.ജെ.പി)
5-വയനാട്-രാഹുല്‍ ഗാന്ധി(കോണ്‍) ,കെ.സുരേന്ദ്രന്‍ (ബി.ജെ.പി), ആനി രാജ (സി.പി.ഐ)
6-മലപ്പുറം-ഇ.ടി.മുഹമ്മദ് ബഷീര്‍(മു.ലീഗ്), വി.വസീഫ് (സി.പി.എം), ഡോ.എം.അബ്ദുള്‍ സലാം (എന്‍.ഡി.എ)
7-പൊന്നാനി-എം.പി.അബ്ദുള്‍ സമദ് സമദാനി (മു.ലീഗ്) ,കെ.എസ്.ഹംസ (എല്‍.ഡി.എഫ്), നിവേദിത സുബ്രഹ്മണണ്യന്‍ (ബി.ജെ.പി)
8-പാലക്കാട്-വി.കെ.ശ്രീകണ്ഠന്‍ (കോണ്‍), എ.വിജയരാഘവന്‍ (സി.പി.എം), സി.കൃഷ്ണകുമാര്‍ (ബി.ജെ.പി)
9-തൃശൂര്‍-കെ.മുരളീധരന്‍ (കോണ്‍), വി.എസ്.സുനില്‍ കുമാര്‍ (സി.പി.ഐ), സുരേഷ് ഗോപി (ബി.ജെ.പി)
10-ആലത്തൂര്‍ (രമ്യ ഹരിദാസ് (കോണ്‍), ഡോ.ടി.എന്‍.സരസു (ബി.ജെ.പി), കെ.രാധാകൃഷ്ണന്‍ (സി.പി.എം)
11-എറണാകുളം-ഹൈബി ഈഡന്‍ (കോണ്‍), കെ.ജെ.ഷൈന്‍ (സി.പി.എം), ഡോ.കെ.എസ്.രാധാകൃഷ്ണന്‍ (ബി.ജെ.പി)
12-ചാലക്കുടി- ബെന്നി ബഹനാന്‍ (കോണ്‍), പ്രൊഫ.സി.രവീന്ദ്രനാഥ് (സി.പി.എം), കെ.എം.ഉണ്ണികൃഷ്ണന്‍ (ബി.ജെ.പി), അഡ്വ.ചാര്‍ലി പോള്‍ (ട്വന്റി ട്വന്റി)
13-കോട്ടയം-തോമസ് ചാഴിക്കാടന്‍ (കേരളാ കോണ്‍ എം), കെ.ഫ്രാന്‍സിസ് ജോര്‍ജ് (കെ.ഇ.സി), തുഷാര്‍ വെളളാപ്പളളി (ബി.ഡി.ജെ.എസ്)
14-ആലപ്പുഴ-കെ.സി.വേണുഗോപാല്‍ (കോണ്‍), എ.എം.ആരിഫ് (സി.പി.എം), ശോഭ സുരേന്ദ്രന്‍ (ബി.ജെ.പി)
15-മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ് (കോണ്‍), സി.എ.അരുണ്‍ കുമാര്‍ (സി.പി.ഐ), ബൈജു കലാശാല (എന്‍.ഡി.എ)
16-പത്തനം തിട്ട-അനില്‍ ആന്റണി (ബി.ജെ.പി), ആന്റോ ആന്റണി (കോണ്‍), ഡോ.ടി.എം.തോമസ് ഐസക് (സി.പി.എം)
17-ഇടുക്കി-ഡീന്‍ കുര്യാക്കോസ് (കോണ്‍), ജോയ്സ് ജോര്‍ജ് (സി.പി.എം), സംഗീത വിശ്വനാഥന്‍ (ബി.ഡി.ജെ.എസ്)
18-കൊല്ലം-എന്‍.കെ.പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി) എം.മകേഷ് (സി.പി.എം), കൃഷ്ണ കുമാര്‍ (ബി.ജെ.പി)
19-ആറ്റിങ്ങല്‍-വി.ജോയി (സി.പി.എം), അടൂര്‍ പ്രകാശ് (കോണ്‍), വി.മുരളീധരന്‍ (ബി.ജെ.പി)
20-തിരുവനന്തപുരം -ശശി തരൂര്‍ (കോണ്‍), പന്ന്യന്‍ രവീന്ദ്രന്‍ (സി.പി.ഐ), രാജീവ് ചന്ദ്രശേഖരന്‍ (ബി.ജെ.പി)

Leave a Reply

Your email address will not be published.

Previous Story

ആക്ഷൻ സിനിമകളെ സ്നേഹിക്കുന്ന മമ്മൂട്ടി ആരാധകർക്കിതാ, ഇടിയുടെ പൂരവുമായി ടർബോ

Next Story

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതി ഓംബുഡ്സ്മാൻ ഹിയറിംഗ് മെയ്  27 ന്

Latest from Main News

150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത്

സംസ്ഥാനത്ത് മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലായിടത്തും മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

ഒമ്പത് വയസുകാരിയുടെ മരണം:സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്

താമരശ്ശേരി:താമരശേരി കോരങ്ങാട് ഒമ്പത് വയസുകാരി മരിച്ച സംഭവത്തെത്തുടർന്ന് സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ,

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ശനി) തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം