ജെസിസ് ഭാരവാഹികൾ സ്ഥാനമേറ്റു

ജെസിഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണചടങ്ങ് ഡിസംബർ 12ന് പൂക്കാട് CSCB ഹാളിൽ വെച്ച് നടന്നു. മുൻ ജെസി നാഷണൽ പ്രസിഡണ്ട് ആയ ശ്രീ സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ശ്രീ ഗോകുൽ, സോൺ വൈസ് പ്രസിഡണ്ട് ശ്രീമതി കവിത ബിജേഷ് മുൻപ്രസിഡണ്ട് ജെസി ഡോക്ടർ അഖിൽ എസ് കുമാർ, പാസ്റ്റ് പ്രസിഡൻ്റ് അശ്വിൻ മനോജ്, സെക്രട്ടറി ഡോക്ടർ സൂരജ്, ജിതേഷ് എന്നിവർ പങ്കെടുത്തു. ജെസിസ് കമൽ പത്ര അവാർഡ് ഗീതാ വെഡിങ് കളക്ഷന്റെ ഡയറക്ടർ അശ്വിന് കൈമാറി. ജെസിസ് TOBIP അവാർഡ് സമേധ ആയുർവേദിക്സ് ഡയറക്ടർ ഡോ പ്രഷ്യ പ്രകാശൻ ന് കൈമാറി. ജെസിസ് ഔട്ട് സ്റ്റാൻഡിങ് യങ്ങ് പേഴ്‌സൺ അവാർഡ് , ലീഗൽ എഡ്യൂക്കേറ്ററായ നവനീത് പി ക്കു കൈമാറി . ജെസിസ് സല്യൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡ് ആംബുലൻസ് ഡ്രൈവർ റിയാസ് എസ് എം ന് നൽകി.

പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് ജെസ്ന സൈനുദ്ദീൻ
സെക്രട്ടറി
കീർത്തി അഭിലാഷ്
ട്രഷറർ
നിയതി ബി എച്ച്

Leave a Reply

Your email address will not be published.