ആന്ധ്രാപ്രദേശ്, കേരളം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചർച്ച നടത്തി

ആന്ധ്രാപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നീലം സാഹ്നി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനുമായി കൂടിക്കാഴ്ച നടത്തി. ഇരുസംസ്ഥാനങ്ങളിലെയും തദ്ദേശസ്വയംഭരണസ്ഥാനപനങ്ങളിലെ തിരഞ്ഞെുടുപ്പ്, വോട്ടർപട്ടിക, വാർഡ് വിഭജനം, ഡീലിമിറ്റേഷൻ കമ്മീഷൻ തുടങ്ങിയവ സംബന്ധിച്ച് കമ്മീഷണർമാർ വിവരങ്ങൾ പങ്കുവെച്ചു.

 

തുടർന്ന് നീലം സാഹ്നി, തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച അവതരണവും കണ്ടു. ആന്ധ്രാപ്രദേശിലെ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച നീലം സാഹ്നി കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി അധിഷ്ഠിതമായ പല പദ്ധതികളും മാതൃകാപരവും അനുകരണീയവുമാണെന്ന് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ മുൻചീഫ് സെക്രട്ടറിയാണ് നീലം സാഹ്നി. 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ നീലം സാഹ്നി മുൻപ് കേന്ദ്രവിജിലൻസ് കമ്മീഷൻ സെക്രട്ടറിയായും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

Next Story

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ജൂൺ ആറിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ

Latest from Uncategorized

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന്

കൊയിലാണ്ടി കോഴിക്കളത്തിൽ താമസിക്കും പുന്നവളപ്പിൽ നാരായണി അന്തരിച്ചു

കൊയിലാണ്ടി: കോഴിക്കളത്തിൽ താമസിക്കും പുന്നവളപ്പിൽ നാരായണി (86) അന്തരിച്ചു. മക്കൾ : പ്രേമൻ, പ്രസാദ്, ഉഷ, പ്രകാശൻ, വിനോദ്. മരുമക്കൾ :

നന്തി ശ്രീ സത്യസായി വിദ്യാ പീഠത്തിൽ സായിബാബ ജന്മശതാബ്ദി ആഘോഷം നടത്തി

ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷം നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തിൽ ഭക്തി ആദരപൂർവ്വം ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിക്ക്

കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ