കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കായക്കൊടിയിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിയോടെ കായക്കൊടിയിലെ വസതിയിൽ വച്ച് നടക്കും.
