തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയിൽ 77.24% പോളിംഗ് – 2072137 പേർ വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ 77.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 20,72,137 പേരാണ് വോട്ട് ചെയ്തത്. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 2682682 ആണ്. ജില്ലയിലാകെയുള്ള 1266375 പുരുഷ വോട്ടർമാരിൽ 952063 പേരും (75.18%) 1416275 സ്ത്രീ വോട്ടർമാരിൽ 1120065 പേരും (79.09%) 32 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 9 പേരും (28.12%) വോട്ട് രേഖപ്പെടുത്തി.

കോർപ്പറേഷനിൽ 69.55% പോളിംഗാണ് രേഖപ്പെടുത്തിയത്. 475739 പേരിൽ 330891 പേരാണ് വോട്ട് ചെയ്തത്. 224161 പുരുഷന്മാരിൽ 157974(70.47%) പേരും 251571 സ്ത്രീകളിൽ 172915(68.73%) പേരും 07 ട്രാൻസ്‌ജെൻഡേഴ്സിൽ 02പേരും(28.57%) വോട്ട് രേഖപ്പെടുത്തി.

മുനിസിപ്പാലിറ്റിയിൽ രാമനാട്ടുകര നഗരസഭയിലാണ് കൂടുതൽ പോളിങ് നടന്നത്. 81.39 ശതമാനം. 30545 വോട്ടർമാരിൽ 24861 പേർ വോട്ട് ചെയ്തു. പയ്യോളി മുനിസിപ്പാലിയിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 76.53 ശതമാനം. 43761 വോട്ടർമാരിൽ 33490 പേരാണ് വോട്ട് ചെയ്തത്.

മുനിസിപ്പാലിറ്റി ( ആകെ വോട്ടർമാർ , വോട്ട് ചെയ്തവർ, പോളിങ് ശതമാനം)

കൊയിലാണ്ടി – 61997, 48231, 77.8%
വടകര – 62252, 48104, 77.27%
പയ്യോളി- 43761, 33490, 76.53%
രാമനാട്ടുകര- 30545, 24861, 81.39%
ഫറോക്ക്- 46309, 35694, 77.08%
കൊടുവള്ളി- 45450, 35048, 77.11 %
മുക്കം- 35842, 28419, 79.29%

ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പേരാമ്പ്ര ബ്ലോക്കിലാണ്. 81.46 ശതമാനം. 147830 വോട്ടർമാരിൽ 120424 പേർ വോട്ട് ചെയ്തു. തൂണേരി ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 76.35 ശതമാനം. 172949 വോട്ടർമാരിൽ 132044 പേർ വോട്ട് ചെയ്തു.

ബ്ലോക്കുകൾ ( ആകെ വോട്ടർമാർ, വോട്ട് ചെയ്തവർ, പോളിങ് ശതമാനം)

വടകര – 116399, 89979, 77.3%
തൂണേരി – 172949, 132044, 76.35%
കുന്നുമ്മൽ -141770, 111078, 78.35 %
തോടന്നൂർ – 126835, 100041, 78.87%
മേലടി – 76032, 59224, 77.89%
പേരാമ്പ്ര -147830, 120424, 81.46%
ബാലുശ്ശേരി – 196987, 156751, 79.57%
പന്തലായനി – 128127, 100419, 78.37%
ചേളന്നൂർ -166938, 135743, 81.31%
കൊടുവള്ളി – 239966, 185260, 77.2%
കുന്ദമംഗലം – 273610, 221942, 81.12%
കോഴിക്കോട് – 93344, 74090, 79.37%

ജില്ലയിൽ ആകെ 3097 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. 91 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 3002 പുരുഷന്മാർ, 3326 സ്ത്രീകളും ഉൾപ്പെടെ ആകെ 6328 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ചത്.

ജില്ലാ പഞ്ചായത്ത് 79.06 ശതമാനം പോളിംഗ്
ഡിവിഷൻ – ശതമാനം
01- അഴിയൂര്‍ – 76.66
02- എടച്ചേരി- 79.27
03- നാദാപുരം- 73.25
04- കായക്കൊടി- 78.32
05- മൊകേരി- 78.83
06- പേരാമ്പ്ര- 81.87
07- മേപ്പയ്യൂര്‍- 81.11
08- ഉള്ള്യേരി- 79.94
09- പനങ്ങാട്- 79.52
10- പുതുപ്പാടി- 76.75
11- താമരശ്ശേരി- 77.18
12- കോടഞ്ചേരി- 74.37
13- കാരശ്ശേരി- 80.97
14- ഓമശ്ശേരി- 79.42
15- ചാത്തമംഗലം- 81.57
16- പന്തീരങ്കാവ്- 81.51
17- കടലുണ്ടി- 78.92
18- കുന്ദമംഗലം- 80.3
19- കക്കോടി- 81.14
20- ചേളന്നൂര്‍- 80.47
21- നരിക്കുനി- 79.22
22- ബാലുശ്ശേരി- 80.21
23- കാക്കൂര്‍- 81.42
24- അത്തോളി- 78.87
25- അരിക്കുളം- 79.65
26- പയ്യോളി അങ്ങാടി- 75.65
27- മണിയൂര്‍- 80.31
28- ചോറോട്- 77.67

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി അന്തരിച്ചു

Latest from Uncategorized

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം മാത്രം 1,10,979 അയ്യപ്പഭക്തർ ദർശനം നടത്തി മലയിറങ്ങി. ഇത് ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ അത്തോളിയിൽ ; കാനത്തിൽ ജമീലയുടെ കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു

അത്തോളി :കൊയിലാണ്ടി എം എൽ എ അന്തരിച്ച കാനത്തിൽ ജമീലയുടെ കുടുംബത്തെ നേരിൽ കണ്ട് അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.