ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഇന്ന് (ഡിസംബര്‍ 10) രാവിലെ എട്ട് മുതല്‍ വിതരണം ചെയ്യും. ത്രിതല പഞ്ചായത്തിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും പോളിങ് സാമഗ്രികളുമാണ് വിതരണം ചെയ്യുക. നഗരസഭകളിലേക്കും കോര്‍പ്പറേഷനിലേക്കും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും പോളിങ് സാമഗ്രികളുമാണ് വിതരണം ചെയ്യുക. ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിങ് ഡിസംബര്‍ ഏഴോടെ പൂര്‍ത്തിയായിരുന്നു. 20 കേന്ദ്രങ്ങളില്‍നിന്നാണ് കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഏഴ് നഗരസഭകളിലേക്കും 70 ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വിതരണം നടക്കുക.
വടകര ബ്ലോക്കിലെ വിതരണം മടപ്പള്ളി ഗവ. കോളേജിലും തൂണേരിയിലേത് പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി
സ്‌കൂളിലും കുന്നുമ്മലിലേത് വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തോടന്നൂരിലേത് വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലും മേലടിയിലേത് പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വിതരണം ചെയ്യും. പേരാമ്പ്ര ബ്ലോക്ക് -പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി -ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പന്തലായനി -കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചേളന്നൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ്, കൊടുവള്ളി -കൊടുവള്ളി കെഎംഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്ദമംഗലം -മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് -സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് മറ്റു വിതരണ കേന്ദ്രങ്ങള്‍.
നഗരസഭകളിലെ വിതരണ കേന്ദ്രങ്ങള്‍: കൊയിലാണ്ടി -കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, വടകര -വടകര നഗരസഭ ടൗണ്‍ഹാള്‍, പയ്യോളി -പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍, രാമനാട്ടുകര -ഫാറൂഖ് കോളേജ് യൂസഫ് അല്‍ സഖര്‍ ഓഡിറ്റോറിയം, കൊടുവള്ളി -കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുക്കം -നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഫറോക്ക് -ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആന്‍ഡ് ട്രെയിനിങ് കോളേജ്. കോര്‍പറേഷനിലെ വിതരണ കേന്ദ്രം നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്.







