തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ട് ചെയ്ത ശേഷം വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13ന് രാവിലെ എട്ട് മണിക്ക് മുമ്പായി വരണാധികാരിക്ക് തിരികെ ലഭ്യമാക്കണം. നേരിട്ടോ തപാല്‍ വഴിയോ എത്തിക്കാം.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കുള്ള തപാല്‍ വോട്ടുകള്‍ അതത് വരണാധികാരിക്കാണ് എത്തിക്കേണ്ടത്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ഓരോ ത്രിതല പഞ്ചായത്തിലെയും വരണാധികാരികള്‍ക്ക് വെവ്വേറെ ലഭ്യമാക്കണം. ഇതുപ്രകാരം ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ പഞ്ചായത്ത് വരണാധികാരിയുടെ ഓഫീസായ സിവില്‍ സ്റ്റേഷനിലാണ് എത്തിക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിലേത് ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരിക്കും ഗ്രാമ പഞ്ചായത്തിലേത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വരണാധികാരിക്കും ലഭ്യമാക്കണം. ഇതിനായുള്ള സജ്ജീകരണങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
Latest from Main News
തദ്ദേശ തിരഞ്ഞെടുപ്പ് 2025 അപ്ഡേറ്റ്സ് 2025 ഡിസംബര്‍ 11 തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് – 8.30 AM ജില്ലയില്‍ നിലവില്‍
രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഇന്നലെ (ഡിസംബര്‍ 10)







