കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

ശബരിമല, പൊങ്കല്‍ തിരക്കു പരിഗണിച്ചു ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ ജനുവരി അവസാനം വരെ നീട്ടി. നിലവില്‍ ഡിസംബര്‍ അവസാനം വരെയുള്ള സര്‍വീസുകളാണു നീട്ടിയത്.

ബംഗളൂരു വഴിയുള്ള ഹുബ്ബള്ളി – കൊല്ലം സ്‌പെഷല്‍ (07313) ജനുവരി 25 വരെയും കൊല്ലംഎസ്എംവിടി ബംഗളൂരു (07314) സ്‌പെഷല്‍ ജനുവരി 26 വരെയും സര്‍വീസ് നടത്തും. ഹുബ്ബള്ളിയില്‍ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു സര്‍വീസ്. എസ്എംവിടി ബംഗളൂരു -തിരുവനന്തപുരം നോര്‍ത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു (06524) 27 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സര്‍വീസ്. എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു (06548) 30 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണു സര്‍വീസ്.

എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സര്‍വീസ്.

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

Next Story

കീഴരിയൂർ കുനിയിൽ ഗംഗാധരൻ നായർ അന്തരിച്ചു

Latest from Main News

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും*

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും *ജില്ലാ കളക്ടര്‍ പദ്ധതി

അയ്യൻകാളി സ്പോർട്‌സ് സ്കൂൾ സെലക്ഷൻ ട്രയൽ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.