കോഴിക്കോട് : മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ മികച്ച പബ്ലിക്കേഷൻ പ്രവർത്തനത്തിനുള്ള ഇന്ത്യൻ ടീച്ചേഴ്സ് ഓഫ് സൈക്യാട്രി അവാർഡ് (ITOP) കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസർ ഡോ. വർഷ വിദ്യാധരന് . ഇതോടൊപ്പം ഡോ വർഷ തയ്യാറാക്കിയ പ്രബന്ധത്തിന് മികച്ച പ്രബന്ധത്തിനുള്ള നിലോഫർ അവാർഡും ലഭിച്ചു.
കുട്ടികളുടേയും കൗമാരപ്രായക്കാരുടേയും മാനസിക ആരോഗ്യ ചികിത്സാരംഗത്തെ പ്രവർത്തനം സംബന്ധിച്ച (സൈക്കോതെറാപ്യൂട്ടിക്ക് ഇൻ്റർവെൻഷൻ ) പഠന പ്രബന്ധത്തിനാണ് ഈ ബഹുമതി. ഗുവാഹട്ടിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ചൈൽഡ് ആൻ്റ് അഡോളസൻ്റ് മെൻ്റൽ ഹെൽത്തിൻ്റെ പതിനെട്ടാം ദ്വൈവാർഷിക സമ്മേളനത്തിലാണ് നിലോഫർ അവാർഡ് പ്രഖ്യാപിച്ചത്. കോഴിക്കോട്ടെ പ്രമുഖ നെഫ്രോളജിസ്റ്റായ ഡോ വിനു ഗോപാലിൻ്റെ ഭാര്യയാണ് ഡോ വർഷ.







