തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ 9) വൈകിട്ട് ആറു മണിക്ക് അവസാനിക്കും.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കലാശക്കൊട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു.
ആറു മണിയോടെ പരിപാടികള്‍ അവസാനിപ്പിക്കണം. പൊതുജനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാര്‍ഗ തടസം സൃഷ്ടിച്ച് സമാപന പരിപാടി പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള പ്രചാരണ പരിപാടികളും പാടില്ല. തുറന്ന വാഹനങ്ങളില്‍ ആളുകളെ കയറ്റിപ്പോകുന്നതിനും വിലക്കുണ്ട്.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 09-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

Next Story

മികച്ച പബ്ലിക്കേഷൻ പ്രവർത്തനത്തിനുള്ള ഇന്ത്യൻ ടീച്ചേഴ്സ് ഓഫ് സൈക്യാട്രി അവാർഡ് ഡോ. വർഷയ്ക്ക്

Latest from Main News

ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു.

പോളിങ് ബൂത്തുകള്‍ സജ്ജം; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഇന്നലെ (ഡിസംബര്‍ 10)

കേരളത്തിൽ വ്യാപകമായ രീതിയിൽ പ്രവർത്തനം നടത്തിയ ഓൺലൈൻ സെക്‌സ് റാക്കറ്റിലെ മൂന്നു പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്‌റ്റ് ചെയ്‌തു

കേരളത്തിൽ വ്യാപകമായ രീതിയിൽ പ്രവർത്തനം നടത്തിയ ഓൺലൈൻ സെക്‌സ് റാക്കറ്റിലെ മൂന്നു പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്‌റ്റ് ചെയ്‌തു. റാക്കറ്റിലെ

രണ്ടാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

രണ്ടാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രിസ്തുമസ്, പുതുവത്സര സീസണ്‍ കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ക്രിസ്തുമസ്, പുതുവത്സര സീസണിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. 06192 തിരുവനന്തപുരം സെന്‍ട്രല്‍ –