വോട്ടവകാശം വിനിയോഗിക്കണം : ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം

കൊയിലാണ്ടി : ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വോട്ടവകാശത്തെ വിവേകത്തോടെ വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം കൊയിലാണ്ടിയിൽ സമാപിച്ചു. വോട്ടവകാശത്തെ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ രാജ്യം ഏകാധിപത്യത്തിനും, ഫാഷിസത്തിനും കീഴ്പ്പെടുമെന്നും ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു

കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിലാണ് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. ഔദ്യോഗിക രേഖകളിൽ വോട്ടവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തുവാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും സ്വാർഥ താല്പര്യങ്ങളും വർഗീയ അജണ്ടകളും അനാവശ്യ കോലാഹലങ്ങളും മാറ്റിവെക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി മുജാഹിദ് സെൻ്റർ ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽഅസീസ് സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ജമാൽ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി കെ അബ്ദുൽ നാസർ മദനി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി സെക്രട്ടറി ഷമീർ മൂടാടി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി, സി.പി സജീർ,സംസം അബ്ദുറഹിമാൻ, ഉമ്മർ കാപ്പാട്, അബ്ദുൽ മജീദ് കാവും വട്ടം, സി.എം.കെ അഹമ്മദ്, അബ്ദുൽ ഫത്താഹ് അഴിയൂർ, നസീർ ടി.പി, മൊയ്തു മേനിക്കണ്ടി, ബിസ്മി ഇമ്പിച്ചിമമ്മദ്, വി.കെ സുബൈർ, അബ്ദുൽ അസീസ് കൊയിലാണ്ടി, എൻ.എൻ സലീം,ആശിഖ് വടകര,സരീഹ് കൊയിലാണ്ടി, ടി.ടി അബ്ദുസലാം, സൈൻ ഓർക്കാട്ടേരി,ആമിൽ ജമാൽ, മുഹമ്മദ് കൊയിലാണ്ടി ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Next Story

മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്

Latest from Local News

കോഴിക്കോട്  ഗവ.മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്  ഗവ.മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10.12.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

സംസ്ഥാനത്ത് ഇടത് തരംഗമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്: കോഴിക്കോട് വലിയമുന്നേറ്റം കാഴ്ചവെക്കും

കോഴിക്കോട്: സംസ്ഥാനത്ത് ഇടത് തരംഗം വ്യക്തമായതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചാരണ സമയത്തെ ജനപങ്കാളിത്തം തന്നെ എൽഡിഎഫിനുള്ള ജനവിശ്വാസത്തിന്റെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

കീഴരിയൂർ കുനിയിൽ ഗംഗാധരൻ നായർ അന്തരിച്ചു

കീഴരിയൂർ കുനിയിൽ ഗംഗാധരൻ നായർ (84) അന്തരിച്ചു.  കീഴരിയൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകനും, കീഴരിയൂരിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുണ്ട്.