അത്തോളി :കൊയിലാണ്ടി എം എൽ എ അന്തരിച്ച കാനത്തിൽ ജമീലയുടെ കുടുംബത്തെ നേരിൽ കണ്ട് അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചോയി കുളത്തെ കാനത്തിൽ വീട്ടിൽ എത്തി.
ഞായറാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രിയെ ജമീലയുടെ ഭർത്താവ് അബ്ദുറഹിമാൻ , മക്കളായ ഐറിജ് റഹ്മാൻ , അനുജ ഷുഹൈജ് , സഹോദരൻ ജമാൽ , സഹോദരി ഭർത്താവ് ഷുഹൈബ് എന്നിവർ ചേർന്ന് വീടനകത്തെ മുറിയിലേക്ക് സ്വീകരിച്ചു. 15 മിനിറ്റ് നേരം മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. നല്ല നേതാവാണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി ആശ്വാസവാക്കുകൾക്കിടയിൽ പങ്കുവെച്ചു. മരണ ദിവസം മുഖ്യമന്തി വിദേശത്തായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചതിന് ശേഷം കണ്ണൂരിലേക്കുള്ള യാത്രക്കിടയിലാണ് ചോയികുളത്തെ വീട്ടിൽ എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് വടകര റൂറൽ , എലത്തുർ , അത്തോളി പോലീസ് സ്റ്റേഷനുകളിൽ നിന്നും വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണാൻ പ്രദേശത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയും നാട്ടുകാരും എത്തിയിരുന്നു.
Latest from Main News
ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും *ജില്ലാ കളക്ടര്‍ പദ്ധതി
. കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയായ സി ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് ആത്മഹത്യ. സി ജെ
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ
കഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ
തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.







