ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി ഗോളമായി ഇത് പതിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഈ സമയം തോട്ടത്തിൽ റബർ ടാപ്പിങ്ങിനിറങ്ങിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. നേരം പുലർന്നപ്പോൾ വിവരം നാട്ടുകാർ പെരുവണ്ണാമൂഴി പോലീസിൽ അറിയിച്ചു.പോലീസ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. പതിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ അവർ ശേഖരിച്ചു കൊണ്ടു പോയി. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:-
പെരുവണ്ണാമൂഴി സിആർപിഎഫ് കേന്ദ്രത്തിൽ നൂറ് കണക്കിന് ട്രയിനികൾ ജംഗിൾ പരിശിലനത്തിനായി എത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിലെ കൊത്തിയപാറയിൽ പരിശീലനം നടത്തുന്നതിനിടയിൽ പ്രയോഗിച്ച ഉപകരണം ദിശ മാറിപ്പോയതാവാം റബർ തോട്ടത്തിൽ പതിച്ചത്.
അതേ സമയം നാട്ടുകാർ പറയുന്നത് ജംഗിൾ ട്രയിനിങ്ങ് മുൻ കാലങ്ങളിൽ പെരുവണ്ണാമൂഴി വനത്തിലാണ് നടത്തിയിരുന്നത്. കൊത്തിയപാറ ഉൾപ്പടെയുള്ള ഭാഗങ്ങൾ ഇട തിങ്ങിയുള്ള ജനവാസ മേഖലകളാണ്. പരിശീലനം ശ്രദ്ധാപൂർവമല്ലെങ്കിൽ ഇത് അപകട സാധ്യതക്ക് കാരണമാകും. ഇന്നലെ റബർ തോട്ടത്തിൽ പതിച്ച അഗ്നിഗോളം മനുഷ്യരുടെ മേൽ പതിച്ചിരുന്നെങ്കിൽ വലിയ അപകടത്തിനു കാരണമാകുമായിരുന്നെന്ന് കർഷകർ പറയുന്നു. ഈ തോട്ടത്തിൻ്റെ വിളിപ്പാടകലെ മാത്രമാണ് പെട്രോൾ പമ്പ്. ജനവാസ മേഖലയിൽ പരിശീലനം നടത്തുമ്പോൾ വിവരം ലോക്കൽ പോലീസിനെ അറിയിക്കേണ്ടതാണ്. പെരുവണ്ണാമൂഴിയിൽ ഇത് പലപ്പോഴും ഉണ്ടാകാറില്ലെന്നാണ് ലഭിക്കുന്ന സൂചന.
Latest from Local News
കാനത്തിൽ ജമീല സ്മാരക പാലം പ്രവൃത്തി ഉത്ഘാടനം – മൂടാടി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ കടലൂർ തോട്ടുമുഖം പാലത്തിന് എം.എൽ എയുടെ
വടകര : കാഴ്ച പരിമിതർക്കായ് വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന എൻവിഷൻ കുടുംബ സംഗമം ഇന്ന്(ജനുവരി 31
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും
മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ പി സി







