മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്, കണ്ടം ചിറ നെല്ല് ഉത്പാദന കേന്ദ്രങ്ങൾ പൂർണ്ണമായും കൃഷിയോഗ്യമാക്കും, പഞ്ചായത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ വെറ്റിനററി സബ് സെൻ്ററുകൾ സ്ഥാപിക്കും, മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കും, മേപ്പയ്യൂർ ടൗണിലുള്ള പഞ്ചായത്ത് ബസ് സ്റ്റാൻ്റ് ആധുനിക രീതിയിൽ പുതുക്കിപ്പണിയും, മേപ്പയ്യൂരിൽ മിനി സിവിൽ സ്‌റ്റേഷൻ സ്ഥാപിക്കും, വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും, പഞ്ചായത്ത് ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കും തുടങ്ങിയ പ്രധാന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഊന്നൽ നൽകിയത്.മേപ്പയ്യൂർ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ പ്രകാശന കർമ്മം നിർവ്വഹിച്ചു.യു.ഡി.എഫ് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.കമ്മന അബ്ദുറഹിമാൻ, സി.പി നാരായണൻ, പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത്, വിജയൻ മയൂഖം എന്നിവർ സംസാരിച്ചു.
Latest from Local News
അരിക്കുളം – 62 വര്‍ഷത്തെ ചുവപ്പ് നിറം ഇത്തവണ മായുമോ? ഇല്ലെന്ന് എല്‍ ഡി എഫ്, മായ്ക്കുമെന്ന് യു ഡി എഫ്
1963 മുതല്‍ ഇടതുപക്ഷം മാത്രം ഭരിച്ച പഞ്ചായത്താണ് അരിക്കുളം. എല്ലാ തിരഞ്ഞെടുപ്പിലും അരിക്കുളം ചുവപ്പായി നിന്നു. എന്നാല്‍ ഇത്തവണയെങ്കിലും ചരിത്രം മാറ്റിയെഴുതാനുളള
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുൻകാല നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന സി.ജി.എൻ ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർപാസിൻ്റെ സമീപത്തുള്ള സർവീസ് റോഡ് തകർന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. തകർന്ന സർവിസ് റോഡിൽ വെള്ളം കെട്ടി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ബി ജെ പി സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ .സുരേന്ദ്രൻ
കൊയിലാണ്ടി : ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വോട്ടവകാശത്തെ വിവേകത്തോടെ വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് വിസ്ഡം ഇസ് ലാമിക്







