തിരുവനന്തപുരം ∙ ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ചു. തിരുവനന്തപുരം ഡിവിഷനിൽ അനുവദിച്ച പ്രത്യേക ട്രെയിനുകൾ:
∙ ഹസ്രത് നിസാമുദ്ദീൻ -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷൽ, ട്രെയിൻ നമ്പർ–04080: ഇന്നലെ ഹസ്രത് നിസാമുദ്ദീനിൽനിന്നു പുറപ്പെട്ടു. നാളെ ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. കേരളത്തിൽ കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ നിർത്തും.
∙ എറണാകുളം ജംക്‌ഷൻ-യെലഹങ്ക(ബെംഗളൂരു)- എറണാകുളം സ്പെഷൽ(06147/06148): ഇന്നു വൈകിട്ട് 4.20ന് എറണാകുളം ജംക്‌ഷനിൽനിന്ന് പുറപ്പെടും. തിരികെ യെലഹങ്കയിൽനിന്ന് നാളെ രാവിലെ 10ന് പുറപ്പെടും. ആലുവ, തൃശൂർ, ഷൊർണൂർ, പാലക്കാട് ജംക്‌ഷൻ എന്നിവിടങ്ങളിലും നിർത്തും.
∙ തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്‌മൂർ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ(06108/06107): ഇന്നു വൈകിട്ട് 3.45ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. തിരികെ നാളെ ഉച്ചയ്ക്ക് 1.50ന് ചെന്നൈ എഗ്‌മൂറിൽനിന്ന് പുറപ്പെടും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം സ്റ്റേഷനുകളിലും നിർത്തും.
∙ എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12695): 11 വരെ ഒരു സ്ലീപ്പർ കോച്ച് അധികം.
∙ തിരുവനന്തപുരം സെൻട്രൽ-എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12696): 12 വരെ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.
∙ ചെന്നൈ എഗ്‌മൂർ-കൊല്ലം ജംക്‌ഷൻ അനന്തപുരി എക്സ്പ്രസ്(20635): നാളെയും കൊല്ലം-ചെന്നൈ എഗ്‌മൂർ അനന്തപുരി എക്സ്പ്രസ്(20636) 9നും ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.
∙ ആലപ്പുഴ-ഡോ.എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22640): ഇന്ന് ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.
∙ തിരുവനന്തപുരം സെൻട്രൽ–കോഴിക്കോട്–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്(12076/12075): 11 വരെ ഒരു ചെയർകാർ കോച്ച് അധികം.







