മരുന്നുകളുടെ വില്പന മേഖലയിൽ ഫാർമാ കമ്പനികൾ നടത്തുന്ന അനധികൃതമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഏകീകൃതമായ നിയമസംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരണമെന്ന്കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) 35-ാംകോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു ഡോ.പി.എൻ.അജിത മുഖ്യാതിഥിയായി സ്വാഗതസംഘം ചെയർമാൻ ടിവി ഗംഗാധരൻ അധ്യക്ഷനായി സംസ്ഥാന സെക്രട്ടറി പി.പ്രവീൺ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ലീന, അജിത് കെ ജയദേവ് , ജയൻ കോറോത്ത്, പി. ഷറഫുന്നീസ, സുകുമാരൻ ചെറുവത്ത്, എം.ഷജിൻ, അരുണാ ദാസ് എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ. സിനീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം.സുനിൽകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ഡ്രഗ്ഗ് ലൈസൻസ് ഫാർമസിസ്റ്റുകൾക്ക് മാത്രം അനുവദിക്കുക, ഔഷധ ഗുണനിലവാര പരിശോധന കർശനമാക്കുക. ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകൾ ആശുപതികളിൽ നിർബന്ധമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികൾ : സി.കെ. അരുണദാസ് (പ്രസിഡൻ്റ്) എൻ.സിനീഷ്, സി. സ്മിനു (വൈസ്. പ്രസിഡൻ്റ് ) എം.ഷജിൻ(സെക്രട്ടറി) നജീർ.എം.ടി, പി. ഷറഫുന്നീസ (ജോ. സെക്രട്ടറി ) ജാഫർ പി.പി. (ട്രഷറർ)







