എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു. ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ അസി. ഡയറക്ടര്‍ അപൂര്‍വ് കുമാര്‍ സിങ്, എസ് ഗൗരി എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.
എ ഡേ വിത്ത് ബി.എല്‍.ഒ, മെഗാ കൈറ്റ് ഫെസ്റ്റിവല്‍, സാന്‍ഡ് ആര്‍ട്ട്, ഉന്നതി ഇന്റര്‍വെന്‍ഷന്‍, തീരപ്രദേശങ്ങളിലെ എസ്.ഐ.ആര്‍ പ്രക്രിയ, ഡിജിറ്റലൈസേഷന്‍, ഓണ്‍ലൈന്‍ ബോധവത്കരണ പ്രവര്‍ത്തങ്ങള്‍, ഫ്‌ളാഷ് മോബ്, എസ്.ഐ.ആര്‍ ബെല്‍, ക്ലാസ് ക്യാമ്പയിനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അംഗങ്ങളെ കമീഷന്‍ അഭിനന്ദിച്ചു.
14 കോളേജുകളില്‍ നിന്നുള്ള 28 വിദ്യാര്‍ഥികള്‍ കമീഷന്‍ അസി. ഡയറക്ടറുമായി സംവദിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്റര്‍ നിജീഷ് ആനന്ദ്, കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Latest from Local News
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ബി ജെ പി സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ .സുരേന്ദ്രൻ
കൊയിലാണ്ടി : ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വോട്ടവകാശത്തെ വിവേകത്തോടെ വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് വിസ്ഡം ഇസ് ലാമിക്
മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്.രാത്രി വരെ നീണ്ട
ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ അത് വില്ലാളിവീരനായ







