കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു നിന്നാരംഭിച്ച് കുറുവങ്ങാട് സമാപിച്ച റാലിയിൽ ബാൻ്റുവാദ്യങ്ങളും പ്ലക്കാർഡുകളുമായി ഉൽസവഛായയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.കുറുവങ്ങാട് മാവിൻ ചുവട്ടിൽ നടന്ന റാലിയും കുടുംബ സംഗമവും പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായാ വീട്ടമ്മമാർക്ക് മാസം 1000 രൂപ പെൻഷൻ കിട്ടുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു..2021 ലെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണിത്.ആരെതിർത്താലും വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുക തന്നെ ചെയ്യും.ഇതിൻ്റെ പേരിൽ പ്രതി പക്ഷങ്ങൾ അനാവശ്യമായ ചർച്ചകൾ കൊണ്ടുവരുന്നത് തിരിച്ചറിയാൻ വോട്ടർമാർ തയ്യാറാകണം.
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി കെ വിശ്വനാഥൻ അധ്യക്ഷനായി.കെ കെ മുഹമ്മദ്, മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, എൽജി ലിജീഷ്, ടി കെ ചന്ദ്രൻ,ഇ കെ അജിത്ത്, സി സത്യചന്ദ്രൻ, റഷീദ്, ടി കെ രാധാകൃഷ്ണൻ, ഇ എസ് രാജൻ എന്നിവർ സംസാരിച്ചു.നഗരസഭയിലെ വാർഡ് 27 ലെ കഴിഞ്ഞ 5 വർഷക്കാലത്തെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വികസനപത്രിക മന്ത്രി പ്രകാശനം ചെയ്തു.കെ ഷിജു സ്വാഗതവും കെ സത്യൻ നന്ദിയും പറഞ്ഞു.
Latest from Local News
കാനത്തിൽ ജമീല സ്മാരക പാലം പ്രവൃത്തി ഉത്ഘാടനം – മൂടാടി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ കടലൂർ തോട്ടുമുഖം പാലത്തിന് എം.എൽ എയുടെ
വടകര : കാഴ്ച പരിമിതർക്കായ് വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന എൻവിഷൻ കുടുംബ സംഗമം ഇന്ന്(ജനുവരി 31
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും
മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ പി സി







