കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച നടന്ന കലാമണ്ഡലം ഹരി ഘോഷിൻ്റെ ഇടയ്ക്ക തായമ്പക വാദ്യ ആസ്വാദകരിൽ നവ്യാനുഭിതി ഉണർത്തി. സാധാരണ ചെണ്ടയിലാണ്തായമ്പക അവതരിപ്പിക്കാറ് തികച്ചും വ്യത്യസ്തമായി ഇടയ്ക്കയുടെ തോലിൽ ചെറിയ കോൽകൊണ്ട് കൊട്ടുമ്പോൾ ഉണ്ടാവുന്ന മൃദുവായ ശബ്ദം ശ്രുതിയിൽ മാറ്റങ്ങൾ വരുത്തി വ്യത്യസ്ത രാഗങ്ങളിലേക്ക് മാറാൻ സഹായിക്കുന്നു. ഇടയ്ക്കയിൽ സ്വരങ്ങളിൽ മാറ്റം വരുത്താനും സാധിക്കും ഇടയ്ക്ക തായമ്പകയിൽ ലയത്തിനും താളത്തിനുമാണ് കൂടുതൽ പ്രാധാന്യം ചെണ്ടതായമ്പക പോലെ ആരംഭിച്ച് ഇടവെട്ടം, ഇരിക്കിട കൂടിക്കൊട്ട് തുടങ്ങിയവയും ഇടയ്ക്ക തായമ്പകയുടെ ഘടനയിൽ പരിപാലിക്കുന്നതും പ്രത്യേകതയാണ്
Latest from Local News
എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്
മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്
കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു
ദുബായ് : അന്തരിച്ച കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ദുബായ് ക്വിസൈസിൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ







