വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു. ഹരിസ് ടി. കെ. സ്വാഗതം അർപ്പിച്ച് പരിപാടി ആരംഭിച്ചു. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത് അബ്ദുല്‍ അസീസ് വില്ല്യാപ്പള്ളിയായിരുന്നു.
പുസ്തകത്തിന്റെ ഔപചാരിക പ്രകാശനം ഗവ. കോളേജ് മടപ്പള്ളി റിട്ടയേർഡ് പ്രൊഫസർ പ്രൊഫ്. പാപ്പുട്ടി നിർവഹിച്ചു. അതിനോടനുബന്ധിച്ച് ഡോ ആർ കെ സതീഷ് പുസ്തകം പരിചയപ്പെടുത്തി, ശാസ്ത്രലോകത്തിന് ഈ പുസ്തകം ഒരു മുതൽ കുട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തെക്കുറിച്ചുള്ള ലളിതമായ ഒരു ആവിഷ്കാരം കുടിയാണെന്നും കൂട്ടി ചേർത്തു. പ്രകാശനത്തിനുശേഷം പുസ്തകം സ്വീകരിച്ചത് അഡ്വ. ടി. അബ്ദുള്ളയായിരുന്നു. പുസ്തകത്തിന്റെ പ്രസാധകനായ മുഹമ്മദ് കോറോത്ത് (ട്രെൻഡ് ബുക്‌സ്) , റസാഖ് കല്ലേരി എന്നിവർ ചടങ്ങിൽ ആശംസകൾ രേഖപ്പെടുത്തി. പുസ്തകത്തിന്റെ രചയിതാവായ കരീം ടി. കെ. മറുമൊഴിയും ഫൈസൽ രാമത്ത് നന്ദി പ്രഭാഷണവും നടത്തി.







