തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക
ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ പൊതു തെരഞ്ഞെടുപ്പിൽ ആ മുന്നണിക്കു വേണ്ടി കേരള മദ്യനിരോധന സമിതി രംഗത്തിറങ്ങുമെന്ന് പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ കൊയിലാണ്ടിയിൽ പ്രസ്താവിച്ചു. നാടെങ്ങും മദ്യമൊഴുക്കി കുടുംബം തകർക്കുന്ന LDF നെ തിരുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് കേരള
മദ്യനിരോധന സമിതി നടത്തുന്ന ജില്ലാ ജാഥയ്ക്കുള്ള താലൂക്കിന്റെ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സത്യൻ പയോളി അധ്യക്ഷത വഹിച്ചു. സമിതി ചീഫ് കോർഡിനേറ്റർ പ്രൊഫ.ടി.എം. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ വേദി സംസ്ഥാന പ്രസി. പ്രൊഫ. ഒ.ജെ. ചിന്നമ്മ , ജന.സെക്ര. ഇയ്യച്ചേരി പദ്മിനി,സമിതി ജില്ലാ പ്രസി. അഡ്വ.ആയാടത്തിൽ ശ്രീധരൻ , ബി.കെ. കൌസല്യ , വാസന്തി മേക്കാത്ത്, വി.കെ.ദാമോദരൻ പ്രസംഗിച്ചു. ജാഥാലീഡർ ചൈത്രം രാജീവൻ നന്ദി പറഞ്ഞു.
Latest from Local News
വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി : കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഭാര്യ : പരേതയായ നഫീസ. മക്കൾ : ഫൈസൽ ,
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ
കൊയിലാണ്ടി: ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്ര് സുരേന്ദ്രന്







