ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇ (CDAE – Confederacy Of Differently Abled Employees) ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ നിശബ്ദ ധർണ്ണ വൻവിജയമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് എത്തിയ നൂറുകണക്കിന് ഭിന്നശേഷി ജീവനക്കാർ, സംസ്ഥാന ഗവൺമെന്റിലെ ചിലർ, ഭിന്നശേഷിക്കാർക്കെതിരെ നടത്തുന്ന അന്യായമായ അവകാശ നിഷേധത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. കറുത്ത മാസ്ക് ഉപയോഗിച്ച വായ മൂടിക്കെട്ടി , പ്ലേകാർഡ് ഏന്തിയായിരുന്നു ഈ നിശബ്ദ സമരം.

2016 ൽ നിലവിൽ വന്ന ഭിന്നശേഷി സംരക്ഷണ നിയമം
RPwD Act-2016, കേന്ദ്ര ഗവൺമെന്റും മറ്റ് പല സംസ്ഥാന ഗവൺമെന്റുകളും നിരുപാധികം നടപ്പിലാക്കിയപ്പോൾ, നിരവധി ഭേദഗതിയിലൂടെ ഭിന്നശേഷി അവകാശങ്ങൾ കവർന്നെടുക്കുന്ന കേരള ഗവൺമെന്റിലെ ചില ദുശക്തികളെ, ധർണയിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ വിമർശിച്ചു. ഭിന്നശേഷി അവകാശനിഷേധത്തിനെതിരെ വിവിധ വ്യക്തികളും, സിഡിഎഇ അടക്കമുള്ള സംഘടനകളും കൊടുത്ത കേസുകൾക്ക്, ഹൈക്കോടതിയും സുപ്രീംകോടതിയും അടക്കം, എല്ലാ നിയമ കേന്ദ്രങ്ങളും അനുകൂലമായ വിധി നടത്തിയിട്ടും, അത് നടപ്പിലാക്കാൻ കൂട്ടാക്കാതെ, പാവപ്പെട്ട ഭിന്നശേഷിക്കാർക്കെതിരെ പുതിയ അപ്പീലിനു പോകുന്ന കേരള ഗവൺമെന്റിലെ ചിലരുടെ സാംസ്കാരിക ജീർണ്ണതയെ പ്രബുദ്ധ കേരളം തുറന്നു കാട്ടുമെന്ന് ധർണ്ണയിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ താക്കീത് നൽകി.

പ്രമോഷനിൽ നിരുപാധികം നാല് ശതമാനം സംവരണം ഏർപ്പെടുത്തുക, സൂപ്പർ ന്യൂമറിക്കാരെ, മറ്റു ജീവനക്കാരെ പോലെ ആനുകൂല്യം നൽകി സ്ഥിരപ്പെടുത്തുക, സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക, സ്ഥലം മാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, കൺവേയൻസ് അലവൻസ് 5000 രൂപയാക്കുക, ഭിന്നശേഷിക്കാരുടെ റിട്ടയർമെൻറ് പ്രായം 60 വയസ്സാക്കുക, എല്ലാം ഭിന്നശേഷിക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, എയ്ഡഡ് മേഖലയിലെ ഭിന്നശേഷി നിയമനം പിഎസ്‌സിയെ ഏൽപ്പിക്കുക തുടങ്ങി നിരവധി അവകാശത്തിനെതിരെ ആയിരുന്നു, ഭിന്നശേഷി ദിനത്തിലെ ഈ നിശബ്ദ ധർണ സമരം.

ഭിന്നശേഷി ദിനമായ 3-12-2025 ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ നീണ്ടുനിന്ന സമാധാന പൂർണ്ണമായ ധർണ്ണസമരം, സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് കൊല്ലക ബേബി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി പ്രവർത്തകനും സിനിമ സംവിധായകനുമായ രാകേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സിഡിഎഇ സംസ്ഥാന പ്രസിഡണ്ട് ശിഹാബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, സെക്രട്ടറി സുധീഷ് മോഹൻ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ചെങ്കൽ ഷാജി പരിപാടിക്ക് നന്ദി പറഞ്ഞു. വിവിധ ജില്ലാ പ്രതിനിധികൾ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച കലാമണ്ഡലം ഹരിഘോഷിൻ്റെ ഇടയ്ക്ക തായമ്പക

Next Story

ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കും

Latest from Main News

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്.

ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വാദങ്ങൾ പൂർത്തിയായി; വിധി പിന്നീട്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വാദങ്ങൾ പൂർത്തിയായി. ഒന്നര മണിക്കൂർ നീണ്ടുനിന്ന വാദമാണ് പൂർത്തിയായത്. അടച്ചിട്ട കോടതിയിലായിരുന്നു വാദം. വിധി പിന്നീട്. പ്രൊസിക്യൂഷനോട് ഒരു

ഒരു മാസത്തെ മാതളം ഉപയോഗം ശരീരത്തിനു നൽകുന്ന ആരോഗ്യ ഗുണങ്ങൾ…..

ഉറുമാമ്പഴമെന്നും അനാറെന്നുമൊക്കെ നമ്മൾ വിളിക്കുന്നമാതളം ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴങ്ങളിലൊന്നാണ്. ദിവസേന മാതളം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ആന്റിഓക്സിഡന്റുകള്‍,