സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഉപഭോക്താക്കള്‍ക്ക് ഡിസംബറിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും എന്ന് കെ എസ് ഇ ബി അറിയിച്ചു. ഇന്ധന സര്‍ചാര്‍ജില്‍ ഗണ്യമായ കുറവ് വരും എന്നാണ് കെ എസ് ഇ ബി പറയുന്നത്. സെപ്റ്റംബര്‍ – നവംബര്‍ കാലയളവില്‍ യൂണിറ്റിന് 10 പൈസ വരെയാണ് ഇന്ധന സര്‍ചാര്‍ജായി ഈടാക്കിയിരുന്നത്. ഇത് കുറച്ചതായി കെ എസ് ഇ ബി അറിയിച്ചു. ഇതോടെ ഇനി പ്രതിമാസ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 5 പൈസയും, രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സര്‍ചാര്‍ജ് കുറയും. നേരത്തെ സര്‍ചാര്‍ജ് പരിധി എടുത്ത് കളഞ്ഞതോടെ വൈദ്യുതി നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യതി മന്ത്രിയുടെ ഓഫീസ് പുതിയ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
