അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ടൗൺഹാളിൽ നൂറുകണക്കിനാളുകളാണ് എംഎൽഎ അവസാനമായി കാണാൻ എത്തിയത്. സ്പീക്കർ, യുവജന കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ, മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാർ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, കെ പി കുഞ്ഞാവ കുട്ടി എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം മഹ്ബൂബ്, പി. വിശ്വൻ, കെ. ദാസൻ, കെകെ.മുഹമ്മദ്, മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി പി ദിവ്യ, കല്ല്യാശ്ശേരി എംഎൽഎ വിജിൻ, കെ പി മോഹനൻ, എംഎൽ അനിൽ കുമാർ, നഗരസഭ അദ്ധ്യക്ഷ സുധാ കിഴക്കെ പാട്ട്, ആർജെഡി ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
