സി പി ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന എം. നാരായണനെ ഒന്നാം പിറന്നാൾ വാർഷികത്തിൽ അനുസ്മരിച്ചു. സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ആസാം പോലുള്ള സംസ്ഥാനങ്ങളിൽ നടപ്പിലാക്കാതിരിക്കുകയും ബിജെപി ഇതര ഗവൺമെന്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എസ് ഐ ആർ ധൃതിപിടിച്ച് നടപ്പിലാക്കുകയും ചെയ്യുന്നത് ബിജെപിയുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനും ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഫെഡറൽ തത്വങ്ങളും മതേതര കാഴ്ചപ്പാടുകളും ഇല്ലാതാക്കാനാണ് കേന്ദ്രഭരണം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.കെ. അജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, മുൻ എം എൽ എ കെ ദാസൻ, ആർ ജെ ഡി നേതാവ് എം .പി ശിവാനന്ദൻ, എൻ സി പി സംസ്ഥാന സെക്രട്ടറി സി.സത്യ ചന്ദ്രൻ, സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ എസ്. സുനിൽ മോഹൻ, രമേശ് ചന്ദ്ര, കെ ടി കല്യാണി ടീച്ചർ എന്നിവർ സംസാരിച്ചു.
കാലത്ത് നന്തിയിൽ എം .നാരായണൻ സ്മാരക മണ്ഡപത്തിൻ്റെ ഉദ്ഘാടനം സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി നിർവ്വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ .പി ഗവാസ് അദ്ധ്യക്ഷനായി. അഡ്വ. പി വസന്തം, ഇ. കെ വിജയൻ എം എൽ എ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ, ടി. വി ബാലൻ, നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ ടി. കെ രാജൻ, ഭാസ്ക്കരൻ ചേനോത്ത്, യു. ശ്രീധരൻ, ബി കെ എം യു ജില്ലാ സെക്രട്ടറി ടി. സുരേഷ്, കെ ജീവാനന്ദൻ, കെ.ടി കല്യാണി, എൻ .വി .എം സത്യൻ, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.







