ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ) രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയം ഡിസംബർ 3 വരെ നീട്ടി. ഡിസംബർ 3ന് വൈകുന്നേരം 5മണിവരെ രജിസ്റ്റർ ചെയ്യാം.
അതേസമയം സ്കൂൾ അർദ്ധ വാർഷിക പരീക്ഷകൾ ഡിസംബർ 15 മുതൽ പരീക്ഷ ആരംഭിച്ച് ഡിസംബർ 23ന് അവസാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിലാണ് സ്കൂൾ അർധവാർഷിക പരീക്ഷ പുനഃക്രമീകരിച്ചത്. എൽ.പി, യു.പി, ഹൈസ്കൂൾ പരീക്ഷകൾ ഒറ്റഘട്ടമായിത്തന്നെ നടത്തും. ഹയർ സെക്കന്ററി പരീക്ഷ രണ്ടു ഘട്ടമായാണ് നടത്തുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറന്ന് ജനുവരി 6നാണ് ഹയർ സെക്കന്ററിയുടെ അവസാന പരീക്ഷ നടക്കുക. തിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15ന് പരീക്ഷകൾ ആരംഭിക്കും. ഡിസംബർ 23ന് പരീക്ഷ പൂർത്തിയാക്കും. 23ന് തന്നെ സ്കൂൾ അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 5ന് സ്കൂൾ തുറക്കും.







