ഗവ: റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായി ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് ആകാശ യാത്ര നടത്തി. ഫിഷറീസ് വകുപ്പിൻ്റെ ധനസഹായത്തോടെയാണ് സൗജന്യ വിമാനയാത്ര ഒരുക്കിയത്. 34 വിദ്യാർത്ഥികൾക്കും വിമാനയാത്ര ആദ്യ അനുഭവം ആയിരുന്നു. നവംബർ 27, 28, 29 തീയതികളിലായി മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്. മൈസൂരിൽ ചാമുണ്ഡി ഹിൽസ്, മൈസൂർ പാലസ്, st.ഫിലോമിന ചർച്ച്, വൃന്ദാവൻ ഗാർഡൻ, മൈസൂർ സൂ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. 29 ന് വൈകുന്നേരം ബാംഗ്ലൂരിൽ നിന്നും വിമാന മാർഗ്ഗം കോഴിക്കോട് എത്തി .
