കൊയിലാണ്ടി : വിസ്ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങൾക്ക് നാദാപുരം എം വൈ എം ക്യാമ്പസിൽ തുടക്കമായി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ ജമാൽ മദനി ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസവകുപ്പ് കൺവീനർ കെ അബ്ദുൽ നാസർ മദനി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫായിസ്, വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ്, ഭാരവാഹികളായ നൗഫൽ അഴിയൂർ, ഹമീദ് ചീക്കോന്ന്, മൊയ്തു വാണിമേൽ, കുഞ്ഞമ്മദ് വടേക്കണ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ കൺവീനർ ടിപി നസീർ സ്വാഗതവും പ്രോഗ്രാം കൺവീനർ സിപി ഷജീർ നന്ദിയും പറഞ്ഞു.
കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾ നാല് വേദികളിലായി മറ്റുരച്ചു. കോംപ്ലക്സ് തര മത്സരങ്ങളിൽ എ ഗ്രഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളാണ് ജില്ലാ മത്സരത്തിൽ പങ്കെടുത്തത്. 402 പോയിൻ്റ് നേടി പയ്യോളി കോംപ്ലക്സും 381 പോയിൻ്റ് നേടി വടകര കോംപ്ലക്സും മുന്നേറുന്നു.
