കൊയിലാണ്ടി, നന്തി: ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ശ്രീശൈലം, കൊയിലാണ്ടി നന്തിയിൽ WDC FEMME TRIBE ന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. 28, 29, 30 ദിവസങ്ങളിലായാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. വിവിധ കോളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥിനികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ.വി.എസ് അനിത സ്വാഗതം പറഞ്ഞു.ട്രസ്റ്റ് മെമ്പർ ഡോ.സതീഷ് . കെ.വി അധ്യക്ഷസ്ഥാനം വഹിച്ചു. ശ്രീ.ജി.സതീഷ് നായർ, കൺവീനർ, SSST,Kerala ഉദ്ഘാടനo നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ദ.ജെ. റെഡ്ഡി, വൈസ് പ്രിൻസിപ്പാൾ(ശ്രീ സത്യസായി വിദ്യാപീഠം) രേഖ രജീഷ്, ശ്രുതി. കെ( അസിസ്റ്റന്റ് പ്രൊഫസർ, കോമേഴ്സ് ), ഡോ.രാഖി രഞ്ജിത്ത്(അസിസ്റ്റന്റ് പ്രൊഫസർ,എക്കണോമിക്സ്), അഞ്ജലി. എം (അസിസ്റ്റന്റ് പ്രൊഫസർ, മലയാളം) ആശംസയറിയിച്ചു. ജിത അജിത്ത്കുമാർ (അസിസ്റ്റന്റ് പ്രൊഫസർ, ഇംഗ്ലീഷ്) നന്ദി പറഞ്ഞു.
