വിസ്ഡം ജില്ലാ സർഗവസന്തം നാളെ നാദാപുരത്ത്

വിസ്ഡം വിദ്യാഭ്യാസ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തത്തിൻ്റെ ജില്ലാതല മത്സരങ്ങൾ നാളെ (ഞായർ) നാദാപുരത്ത് നടക്കും. കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ 101 ഇനങ്ങളിൽ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. കോംപ്ലക്സ് തല മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് ജില്ലാതലത്തിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ കാലത്ത് 8.30 ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും.

നാദാപുരം എം. വൈ. എം കാമ്പസിൽ രാവിലെ 8.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുമെന്നും കൃത്യസമയത്ത് തന്നെ മത്സരാർത്ഥികൾ റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ അബ്ദുൽ നാസർ മദനിയും പ്രോഗ്രാം കൺവീനർ സജീർ സി.പി യും അറിയിച്ചു.

Leave a Reply

Your email address will not be published.