പെട്രോള്‍ / ഡീസല്‍ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റി നല്‍കുന്നത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നതില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വ്യാജപ്രചാചരണങ്ങളില്‍ വാഹന ഉടമകള്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കണമെന്ന് എംവിഡി മുന്നറിയിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള വര്‍ക്ക് ഷോപ്പുകള്‍ക്കും സര്‍വീസ് സ്റ്റേഷനുകള്‍ക്കും മാത്രമേ വാഹനങ്ങളില്‍ റിട്രോ ഫിറ്റ്‌മെന്റിന് അനുമതിയുള്ളു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഇലക്ടിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള ഇലക്ട്രോ റിട്രോ ഫിറ്റ്‌മെന്റ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വ്യക്തിക്കോ ഏജന്‍സിക്കോ, വര്‍ക് ഷോപ്പിനോ ഇതുവരെയും യാതൊരു വിധത്തിലുള്ള അനുമതി നല്‍കിയിട്ടില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.







