കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാർത്തികവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. തെക്കെ ഇന്ത്യയിലെ പ്രഗത്ഭരായ സംഗീതജ്ഞർ ഡിസംബർ നാല് വരെ നടക്കുന്ന സംഗീതോത്സവത്തിൽ സംഗീത പരിപാടികൾ അവതരിപ്പിക്കും. സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ എരോത്ത് ഇ. അപ്പുക്കുട്ടി നായർ അധ്യക്ഷത വഹിച്ചു. പ്രൊഫ. കാവുംവട്ടം വാസുദേവൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ എം. ബാലകൃഷ്ണൻ, പി.പി, രാധാകൃഷ്ണൻ, സി. ഉണ്ണികൃഷ്ണൻ, ശ്രീപുത്രൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, കെ.കെ. രാകേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഞെരളത്ത് ഹരി ഗോവിന്ദൻ സോപാനസംഗീതം അവതരിപ്പിച്ചു. മണികണ്ഠൻ പെരിങ്ങോട് ഇടയ്ക്കയിൽ പക്കമേളമൊരുക്കി.
28ന് ഡോ.വി.ആര്‍ ദിലീപ് കുമാറിന്റെ സംഗീത കച്ചേരി, 29-ന് തിരുവന്തപുരം നിഷ പൊന്നിയുടെ വീണകച്ചേരി, 30-ന് ഗുരുവായൂര്‍ ഭാഗ്യലക്ഷ്മിയുടെ സംഗീതകച്ചേരി, ഡിസംബര്‍ ഒന്നിന് ഡോ.വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെ സംഗീതകച്ചേരി, രണ്ടിന് ശ്രീവിദ്യ സെക്കന്തരബാദ് അവതരിപ്പിക്കുന്ന സംഗീതകച്ചേരി. മൂന്നിന് ശ്രീജിത്ത് ജി കമ്മത്തിന്റെ പുല്ലാങ്കുഴല്‍കച്ചേരി.







