കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ചെണ്ട മേള വേദിയിൽ സംഘർഷം . കൊരയങ്ങാട് ക്ഷേത്ര മൈതാനയിൽ നടന്ന ഹൈസ്കൾ വിഭാഗം ചെണ്ടമേളത്തിന്റെ മത്സരത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. വിധി നിർണ്ണയതിൽ പക്ഷപാതിത്വം കാണിച്ചു വെന്ന ആക്ഷേപത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. കോഴിക്കോട് സെൻ്റ് ജോസഫ് എച്ച് എസ് എസിനെയാണ് വിജയികളായി പ്രഖ്യാപിച്ചത്. ഇതിൻ പ്രകോപിതരായ മറ്റ് മത്സരാർഥികളും നാട്ടുകാരും പ്രശ്നമുണ്ടായി. വിധി കർത്താക്കളെ തടഞ്ഞുവെച്ചു. പോലിസ് ഇടപെട്ടാണ് സംഘർഷം ലഘുകരിച്ചത്. ഉന്തും തള്ളും ഉണ്ടായി.
ജഡ്ജസിനെ വാഹനത്തിൽ കയറാൻ അനുവദിച്ചില്ല.
പോലീസ് എത്തിയാണ് സംഘർഷം കുറച്ചത്.







