പ്രശസ്ത റാപ്പറും സംഗീതജ്ഞനുമായ വേടനെ (ഹിരണ്‍ദാസ് മുരളി) ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന്സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ നിലവിലെ ആരോഗ്യപരമായ കാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, മോശമായ ആരോഗ്യസ്ഥിതി കാരണം ഈ മാസം അവസാനം നടത്താനിരുന്ന വേടന്റെ പരിപാടി മാറ്റിവെച്ചു. നവംബർ 28-ന് ഖത്തറിലെ ദോഹയിൽ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിൻ്റെ സംഗീത പരിപാടിയാണ് ആരോഗ്യപരമായ കാരണങ്ങളാൽ മാറ്റിവെച്ചത്. വേടൻ്റെ മാനേജ്‌മെൻ്റ് ടീം അറിയിച്ചതനുസരിച്ച്, ഈ ഷോ ഡിസംബർ 12-ലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്.







