ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻ്റ് കെയർ മുംബൈ ഭീകരാക്രമണ ദിനാചരണം ആചരിച്ചു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപത്തു നിന്ന് പദയാത്രയോടു കൂടി ആരംഭിച്ച പരിപാടി കൊയിലാണ്ടി ടൗണിൽ സമാപിച്ചു .സമാപന സമ്മേളനം കൊയിലാണ്ടി എ എസ് ഐ വി .വി . സജീവൻ ഉദ്ഘാടനം ചെയ്തു .
പ്രസിഡന്റ് മണികണ്ഠൻ മുത്താമ്പി അധ്യക്ഷനായി. സുബേദാർ മേജർ അനീഷ് മേപ്പയ്യൂർ മുഖ്യപ്രഭാഷണം നടത്തി. നാടക പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് , സെക്രട്ടറി നിപുൺ കടിയങ്ങാട്, ഗിരീഷ് ബാബു മണിയൂർ എന്നിവർ സംസാരിച്ചു.






