ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് തീ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള അടുക്കള ഉപകരണങ്ങളിലേക്കും മറ്റും പടർന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും തീ ഭാഗികമായി അണഞ്ഞിരുന്നു. തുടർന്ന് സംഘം ഇലക്ട്രിക് കണക്ഷൻ വിച്ഛേദിച്ച്, സ്ഥലത്ത് കൂടുതൽ അപകടസാധ്യതകളില്ലെന്ന് ഉറപ്പു വരുത്തി.
തീ പിടിത്തം മൂലം അടുക്കളയിൽ ഉണ്ടായിരുന്ന അനുബന്ധ ഉപകരണങ്ങൾക്കും ഇലക്ട്രിക് വയറിംഗ് സംവിധാനത്തിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ASTO അനിൽകുമാർ പി.എം.യുടെ നേതൃത്വത്തിൽ SFRO അനൂപ് ബി.കെ., FROമാരായ രതീഷ് കെ.എൻ., നിധി പ്രസാദ് ഇ.എം., അമൽ വി.എസ്., ഷാജു കെ., ഹോം ഗാർഡ് ടി.പി. ബാലൻ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.






