കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ സ്ക്വയർ ഒരുക്കി. കലോത്സവത്തിന് എത്തുന്ന വിദ്യാർത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനു മായാണ് സന്ദേശങ്ങളും മാതൃകകളും ഒരുക്കിയിരിക്കുന്നത്. ഹരിത കർമ്മ സേനയ്ക്ക് അജൈവപാഴ് വസ്തുക്കൾ കൈമാറുന്നതിനെക്കുറിച്ചും, ജലാശയങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും, പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ശീലമാക്കുന്നതിനെ കുറിച്ചും, മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിനെ കുറിച്ചും ഉള്ള നിരവധിയായ സന്ദേശങ്ങളും മാതൃകകളും ഗ്രീൻ പ്രോട്ടോകോൾ സ്ക്വയറിൽ ഒരുക്കിയിട്ടുണ്ട്. മുളയും തെങ്ങോലയും കൊണ്ട് നിർമ്മിച്ച ഗ്രീൻ പ്രോട്ടോകോൾ സ്ക്വയർ ചെടികൾ സ്ഥാപിച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. കലോത്സവത്തിന് എത്തുന്ന നിരവധി പേരാണ് ഗ്രീൻ പ്രോട്ടോകോൾ സ്ക്വയർ സന്ദർശിക്കുന്നത്
Latest from Local News
ജന മനസ് അറിഞ്ഞ മാധ്യമ പ്രവർത്തകനായിരുന്നു കെ. മുകുന്ദൻ എന്ന് എഴുത്തുകാരൻ ചന്ദ്രൻ പൂക്കാട് പറഞ്ഞു. അധ്യാപകനും മാധ്യമ പ്രവർത്തകനുമായിരുന്ന കെ.മുകുന്ദൻ്റെ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
പയ്യോളി തച്ചൻകുന്ന് കോഴിപ്പറമ്പത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. കൗൺസിലർ കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു. റഹ്മാനിയ കോളേജ് മുൻ പ്രിൻസിപ്പൽ കെ.
ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ ബാലുശ്ശേരി സ്വദേശി കുഞ്ഞിപാത്തുമ്മ(80) വിമാനത്തില്‍ വെച്ച് മരിച്ചു. പടിക്കല്‍വയല്‍ കുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യയായിരുന്നു. കഴിഞ്ഞ
കൊയിലാണ്ടി: കോഴിക്കളത്തിൽ താമസിക്കും പുന്നവളപ്പിൽ നാരായണി (86) അന്തരിച്ചു. മക്കൾ : പ്രേമൻ, പ്രസാദ്, ഉഷ, പ്രകാശൻ, വിനോദ്. മരുമക്കൾ :






