ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷം നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തിൽ ഭക്തി ആദരപൂർവ്വം ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിക്ക് നടന്ന നഗര സങ്കീർത്തനത്തിൽ സത്യസായി വിദ്യാപീഠത്തിലെ വിദ്യാർത്ഥികളും അധ്യാപകരും സായി ഭക്തരും അണിനിരന്നു. സത്യസായി വിദ്യാപീഠം പ്രിൻസിപ്പാൾ ഇ.കെ. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ദ ജയചന്ദ്ര റെഡി തുടങ്ങിയവർ നേതൃത്വം നൽകി. സത്യസായി മന്ദിരത്തിൽ നിന്ന് ആരംഭിച്ച നഗരസങ്കീർത്തന ഘോഷയാത്ര നന്തി അയ്യപ്പൻ ക്ഷേത്രത്തിലെത്തി തിരിച്ചുവന്നു.
തുടർന്ന് അഡ്വക്കേറ്റ് രേഖ സത്യസായി ബാവയെ അനുസ്മരിച്ചു സംസാരിച്ചു. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കേക്ക് മുറിച്ചു. ഭജന, സാംസ്കാരിക പരിപാടികൾ എന്നിവയും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി.
Latest from Uncategorized
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ
ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ
കൊയിലാണ്ടി:ശബരിമല തീർത്ഥാടനത്തിന് പോയ ചെങ്ങോട്ടുകാവ് എടക്കുളം സ്വദേശിനി പമ്പയിൽ കുഴഞ്ഞുവീണു മരിച്ചു.ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനു സമീപം നിർമ്മാല്യം വീട്ടിൽ സതി
സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൈദരാബാദ്
കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.







